10:51pm 07 October 2026
NEWS
ശിശുസംരക്ഷണ സ്ഥാപനാധികാരികൾക്ക് പരിശീലനം സംഘടിപ്പിച്ചു
07/10/2026  07:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശിശുസംരക്ഷണ സ്ഥാപനാധികാരികൾക്ക് പരിശീലനം സംഘടിപ്പിച്ചു

ആലപ്പുഴ, എറണാകുളം,  ഇടുക്കി ജില്ലകളിലെ ശിശുസംരക്ഷണ സ്ഥാപനാധികാരികൾ, സോഷ്യൽ വർക്കർമാർ, കൗൺസലർമാർ എന്നിവർക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. എറണാകുളം പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ  നടന്ന പരിപാടി ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ. കെ ഷാജു ഉദ്ഘാടനം ചെയ്തു. കമ്മീഷൻ അംഗം ടി..സി ജലജമോൾ അധ്യക്ഷത വഹിച്ചു. കലാ കല്യാണി, ഗീതാഞ്ജലി എന്നിവർ ക്ലാസെടുത്തു. 

കുട്ടികളുടെ സാമൂഹ്യ പുനരധിവാസത്തിനും സംരക്ഷണത്തിനും സ്ഥാപന മേധാവികൾ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് നടന്ന പാനൽ ചർച്ചയിൽ കമ്മീഷൻ അംഗങ്ങളായ കെ കെ ഷാജു,  ടി.സി ജലജ മോൾ, എറണാകുളം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഉല്ലാസ് മധു, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജയന്തി പി നായർ എന്നിവർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img